തമിഴ്‌നാട്ടില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 600 പേര്‍ക്ക്; ആശങ്കയോടെ സംസ്ഥാനം

ചെന്നൈ: രാജ്യത്തെ ആശങ്കയിലാഴ്ത്തി തമിഴ്‌നാട്ടില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 600 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പരിശോധനയാണ് തമിഴ്‌നാട്ടിലുള്ളതെന്നും രോഗബാധിതരുടെ പട്ടിക കൂടിയത് വ്യാപക പരിശോധന കാരണമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം ചെന്നൈയില്‍ മാത്രം ഇന്ന് 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കോയമ്പേട്, തിരുവാണ്‍മയൂര്‍ ക്ലസ്റ്ററുകളിലായാണ്.

അതേസമയം ജനകായ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിട്ടുണ്ട്. ഈ മാസം 17 വരെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തുറന്ന് പ്രവര്‍ത്തിച്ച മദ്യവില്‍പ്പനശാലകളിലൊന്നും സാമൂഹിക അകലം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top