നിവാർ ചുഴലിക്കാറ്റ്, മുന്നൊരുക്കങ്ങളുമായി തമിഴ്നാട്

ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ എത്തുമെന്ന് ഉറപ്പായതോടെ മുൻകരുതലുകളുമായ തമിഴ്നാട്. യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികളും, മുന്നൊരുക്കങ്ങളുമാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നത്. കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്‍കാലിക ഷെല്‍ട്ടറുകള്‍ തുറന്നു.

ശ്രീലങ്കയ്ക്കു വടക്കു കിഴക്കായി ഞായറാഴ്ച വൈകീട്ടു രൂപപെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്.നിലവില്‍ ചെന്നൈയില്‍ നിന്ന് 630 കിലോമീറ്റര്‍ അകലെയാണുള്ളത്. നാളെ ഉച്ചയോടെ കല്‍പാക്കത്തിനും കേളമ്പാക്കത്തിനും ഇടയില്‍ കര തൊടുമെന്നാണു പ്രവചനം. ഇന്നു വൈകീട്ടത്തോടെ ചെന്നൈ ഉള്‍പെടെയുള്ള വടക്കന്‍ തമിഴ്നാട്ടില്‍ വ്യാപക മഴപെയ്തു തുടങ്ങും. നിവാറിന്റെ വരവറിയിച്ചു ജാഫ്ന ഉള്‍പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ഇന്നലെ മുതല്‍ മഴ തുടങ്ങി.

Top