തമിഴ്‌നാട്ടില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയ്ക്ക് നേരെ ആക്രമണം ഡി.എം.കെ നേതാവ് അറസ്റ്റില്‍

arrest

ചെന്നൈ: തമിഴ്‌നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവ് അറസ്റ്റില്‍. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ തൊഴിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന സെല്‍വകുമാര്‍ അവിടുത്തെ ജീവനക്കാരായ നാല് സ്ത്രീകളില്‍ ഒരാളെ തൊഴിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റ് മൂന്ന് പേര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വീണ്ടും യുവതിയെ തൊഴിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സെല്‍വകുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top