ത​മി​ഴ്നാ​ട്ടി​ൽ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി സ​ർ​ക്കാ​രി​ന്‍റെ ഭാ​വി ത്രി​ശ​ങ്കു​വി​ൽ

ചെന്നൈ : തമിഴ്‌നാട്ടില്‍ 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലവില്‍ എടപ്പാടിയുടെ അണ്ണാ ഡിഎംകെയ്ക്ക് പത്ത് സീറ്റ് നേടാന്‍ സാധിച്ചിട്ടില്ല. ഇതോടെ എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാരിന്റെ ഭാവി ത്രിശങ്കുവിലായിരിക്കുകയാണ്.

ഉപതെരഞ്ഞെടുപ്പില്‍ പത്ത് സീറ്റെങ്കിലും നേടിയാല്‍ മാത്രമേ മുഖ്യമന്ത്രി കെ. പളനിസ്വാമിക്ക് ഭരണം നിലനിര്‍ത്താന്‍ സാധിക്കു. രണ്ടിടത്ത് പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 11 സീറ്റുകള്‍ നേടി. രണ്ടിടത്ത് ഡിഎംകെ ലീഡ് ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടിലെ 234 അംഗ നിയസഭയില്‍ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണം. അണ്ണാഡിഎംകെയ്ക്ക് നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 114 എംഎല്‍എമാരുണ്ട്. ഇതില്‍ മൂന്ന് എംഎല്‍എമാര്‍ ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഡിഎംകെയ്ക്ക് 88 സീറ്റും കോണ്‍ഗ്രസിന് എട്ട് സീറ്റുമുണ്ട്.

Top