തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത; ഒക്ടോബര്‍ 7 വരെ റെഡ് അലേര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ ജില്ലയിലും ഒക്ടോബര്‍ 7 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിനെത്തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം എല്ലാ ഭരണകൂടങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് റവന്യൂ കമ്മീഷണര്‍ കെ. സത്യഗോപാല്‍ പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ കേരളത്തിലും രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. ലൂബാന്‍ ചുഴലിക്കാറ്റിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Top