തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി. അന്‍പഴകന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി. അന്‍പഴകന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും പ്രൈവറ്റ് സെക്രട്ടറി മരിക്കുകയും ചെയ്തിരുന്നു. എടപ്പാടി പളനിസാമിയുടെ ഓഫിസിലെ ഒമ്പതുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 625. വ്യാഴാഴ്ച മാത്രം 49 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 37,000കടന്നു.

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. ഈ മാസം 31 വരെ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍േപ്പട്ട് തുടങ്ങിയ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Top