Tamil nadu in iadmk

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവന്നപ്പോള്‍ വോട്ടെടുപ്പ് നടന്ന 232 മണ്ഡലങ്ങളില്‍ 134 എണ്ണത്തിലും ജയലളിതയുടെ എഐഎഡിഎംകെവിജയിച്ചു. ഡിഎംകെ യ്ക്ക് 98 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ജയലളിതയുടെ തുടര്‍ഭരണമാണ് തമിഴ്‌നാടിന് സ്വീകാര്യമെന്ന് സൂചിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

തമിഴ്‌നാട്ടില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഏകദേശം 40 ദശലക്ഷത്തോളം ജനങ്ങള്‍ തമിഴ്‌നാട്ടില്‍ വോട്ട് ചെയ്തു. കരുണാനിധിയുടെ ഡിഎംകെ മിക്കയിടങ്ങളിലും പിന്തള്ളപ്പെട്ടു.

സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരുടെ ശക്തമായ പിന്തുണ ജയലളിതക്കുണ്ടെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Top