പൂര്‍ണ്ണ നഗ്നനായി ഓടി; സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞ യുവാവ് വൃദ്ധയെ കടിച്ച് കൊന്നു

ചെന്നൈ: കൊറോണ സംശയത്തെ തുടര്‍ന്ന് സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങിയ വയോധികയെ കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. വയോധികയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.

ശ്രീലങ്കയില്‍ നിന്നെത്തിയ 32കാരനായ മണികണ്ഠന്‍ വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അയാള്‍ നഗ്‌നനായി പുറത്തേക്കോടി വയോധികയുടെ കഴുത്തില്‍ കടിക്കുകയായിരുന്നു.

യുവാവിനെ പൊലീസ് പിടികൂടി ഇയാളുടെ രക്തം കൊവിഡ് ടെസ്റ്റിന് അയച്ചു. ഇയാളുടെ മാനസികാരോഗ്യനിലയും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മണികണ്ഠന് വയോധികയുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Top