മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു

ഇടുക്കി: മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു. സെക്കന്റില്‍ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. സ്പില്‍വേയില്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഒരു ഷട്ടറിര്‍ പത്തു സെന്റീമീറ്ററായി കുറച്ചു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതല്‍ സംഭരിക്കാം.

ഇതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം തുറന്നു വിട്ടതിനെതിരെ തമിഴ്‌നാട്ടില്‍ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 2400.46 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്.

Top