ജയലളിതയുടെ വീട് സ്വന്തമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; 68 കോടി രൂപ കെട്ടിവെച്ചു

jayalalitha

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതി സ്വന്തമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി 68 കോടി രൂപ സര്‍ക്കാര്‍ സിവില്‍ കോടതിയില്‍ കെട്ടിവെച്ചു.

ജയലളിതയുടെ വസതി കൈവശമാക്കുന്നതിനും സ്മാരകമാക്കുന്നതിനും ഈ നീക്കത്തിലൂടെ സര്‍ക്കാരിന് സാധിക്കും. ജയലളിതയുടെ സ്വത്തിന് മുകളിലുളള ബന്ധുക്കളുടെ അവകാശവാദങ്ങളെ അസാധുവാക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. 68 കോടിയില്‍ 39.6 കോടി ജയലളിത നല്‍കാനുണ്ടായിരുന്ന നികുതി കുടിശ്ശികയിനത്തില്‍ ആദായ നികുതി വകുപ്പിലേക്കുമാണ് പോകുക.

ജയയുടെ അനന്തരവരായ ജെ.ദീപയും ജെ.ദീപക്കുമാണ് വേദനിലയമടക്കം ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും അവകാശികളെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്. ഇതുവഴി എല്ലാ ബാധ്യതകളില്‍ നിന്നും വസതിയെ മുക്തമാക്കാന്‍ സാധിക്കും.

Top