ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം

ചെന്നൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ തുടരുന്നതിനിടയില്‍ ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. 18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിനേഷനു വേണ്ടി ആഗോള ടെന്‍ഡര്‍ വഴി കോവിഡ് വാക്‌സീന്‍ വാങ്ങാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Top