തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കൊവിഡ് മുക്തനായി

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കൊവിഡ് മുക്തനായി. ഈ മാസം രണ്ടിനാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വസതിയില്‍ തന്നെ ചികിത്സയിലായിരുന്നു ഗവര്‍ണര്‍. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ 5890 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 3,26,245 ആയി. മരണസംഖ്യ 5514 ആയി. അതേ സമയം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കൊവിഡ് രോഗമുക്തനായി. ഇന്ന് നടത്തിയ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Top