തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

നേരത്തെ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതിനു പിന്നാലെ അദ്ദേഹം ക്വാറന്റീനില്‍ പോയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിന്റെ കാരണം രാജ്ഭവന്‍ വ്യക്തമാക്കിയിട്ടില്ല.

Top