ശമ്പളവര്‍ധന അടക്കം 6 ആവശ്യങ്ങള്‍, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ദീര്‍ഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഉണ്ടാകില്ല. പൊങ്കല്‍ അവധി അടുത്തിരിക്കെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളവര്‍ധന അടക്കം 6 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Top