നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

പുതുക്കോട്ട: നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. ഇന്നലെ രാത്രി ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തുനിന്നാണ് ഇവരെ നാവികസേന പിടികൂടിയത്.

പുതുക്കോട്ട കോട്ടൈപട്ടണത്തുനിന്ന് പോയവരാണ് ഇവര്‍. ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ചയും നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.

Top