നിവാറിനെ പേടിച്ച് തമിഴ്നാട്

ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്നാടും പുതുച്ചേരിയും അതീവജാഗ്രതയില്‍. എട്ടുമണിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും നിവാര്‍ തീരം തൊടാമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിവാറിന്റെ പരിധിയില്‍ പെട്ടതോടെ ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്.മഴ ശക്തിപെട്ടതോടെ ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് സെക്കന്റില്‍ മുവായിരം ഘനഅടി വെള്ളം വീതം തുറന്നുവിട്ടു.

നിലവില്‍ കടലൂരില്‍ നിന്ന് വെറും തൊണ്ണൂറു കിലോമീറ്റര്‍ അകലയൊണു നിവാറ്. നിവാറിന്റെ വരവറിയിച്ച് ഇന്നലെ മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ ചെന്നൈ വെള്ളത്തിലായിരുന്നു. തമിഴ്നാടിന്റെ കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഉച്ചയോടെ ശക്തമായ കാറ്റ് തുടങ്ങി. മാമലപുരത്തിനും കാരയ്ക്കലിനും ഇടയില്‍ പുതുച്ചേരിക്കു സമീപം നിവാര്‍ കരതൊടുമെന്നാണു പ്രവചനം. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റ്, കര തൊട്ടാലും ആറുമണിക്കൂര്‍ പ്രഹരശേഷിയോടെ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Top