മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളമെടുത്ത് തമിഴ്‌നാട്

ഇടുക്കി: അഞ്ച് വര്‍ഷത്തിനു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൃഷിക്കായി വെള്ളമെടുത്ത് തമിഴ്‌നാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷട്ടര്‍ തുറക്കാനെത്തിയ തമിഴ്‌നാട് സഹകരണ മന്ത്രി ഐ.പെരിയസാമി പറഞ്ഞു. കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ 130.9 അടിയാണ് ജലനിരപ്പ്.

അഞ്ചു വര്‍ഷത്തിനു ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ജൂണ്‍ ഒന്നാം തീയതി തന്നെ തമിഴ്‌നാട് കാഷിക ആവശ്യത്തിന് വെളളമെടുക്കുന്നത്. ജലനിരപ്പ് കുറവായിരുന്നതിനാല്‍ കഴിഞ്ഞ വഷം ഓഗസ്റ്റ് 13 മുതലാണ് വെള്ളം കൊണ്ടു പോകാനായത്. ഇപ്പോള്‍ സെക്കന്റില്‍ 300 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

ഇടുക്കിയുടെ അതിര്‍ത്തിയിലുള്ള തേനി ജില്ലയിലെ പതിനാലായിരം ഏക്കറിലധികം വരുന്ന സ്ഥലത്തെ നെല്‍ക്കൃഷിക്ക് ഈ വെള്ളം ഉപയോഗിക്കും. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് തമിഴ്‌നാട് വെള്ളമെടുത്തു തുടങ്ങിയത്.

Top