അണ്ണാ ഡിഎംകെയുടെ ആയുസ് ഉപതെരഞ്ഞെടുപ്പ് വരെയെന്ന് ടി.ടി.വി. ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ആയുസ് ഉപതെരഞ്ഞെടുപ്പ് വരെയായിരിക്കുമെന്ന് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി. ദിനകരന്‍.

അണ്ണാ ഡിഎംകെ തമിഴ്‌നാട്ടില്‍ ബിജെപിയുടെ മറ്റൊരു ശാഖയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

90 ശതമാനത്തോളം അണ്ണാ ഡിഎംകെ അണികളും ഇപ്പോള്‍ തങ്ങളോടൊപ്പം തന്നെയുണ്ടെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലും വിജയിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കി.

Top