എഐഎഡിഎംകെയ്‌ക്കെതിരെ പൊതുയോഗം; ഡിഎംകെയ്ക്ക് ഹൈക്കോടതിയുടെ അനുമതി

madras-highcourt

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്‌ക്കെതിരെ പൊതുയോഗം നടത്തുവാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയ്ക്ക് അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ഡിഎംകെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ 102 സ്ഥലങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കുവാനായിരുന്നു ഡിഎംകെ നീക്കമിട്ടത്. ഒക്ടോബര്‍ മൂന്ന് നാല് തിയതികളില്‍ യോഗം സംഘടിക്കുന്നതിന് അനുമതി തേടി ഡിഎംകെ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചത്.

Top