ചെന്നൈയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 669 പേര്‍ക്ക്

ചെന്നൈ: ചെന്നൈയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3,839 ആയി ഉയര്‍ന്നു. കൊവിഡ് ബാധിതര്‍ കൂടുമ്പോഴും തമിഴ്‌നാട്ടില്‍ മേയ് 11 മുതല്‍ലോക്ക്ഡൗണ്‍ഇളവുകള്‍പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച തമിഴ്‌നാട്ടില്‍ മൂന്നു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 47 ആയി.

ഞായറാഴ്ച ആകെ റിപ്പോര്‍ട്ട് ചെയ്തത് 669 കൊവിഡ് കേസുകളാണ്. നിലവില്‍ രോഗബാധിതരുടെ എണ്ണം 7204 ആണ്. 5,195 പേരാണ് ചികിത്സയിലുള്ളത്. ഇളവ് പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മണിമുതല്‍വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം. സ്വകാര്യസ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Top