ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്; തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ 309

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. 309 കോവിഡ് ബാധിതരാണ് ഇവിടെയുള്ളത്.

തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തു തമിഴ്‌നാട്ടിലെത്തിയതെന്നു കരുതുന്ന 1103 പേരെ കണ്ടെത്തി. ഇവരുടെയെല്ലാം സാംപിള്‍ പരിശോധന പൂര്‍ത്തിയായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവരുടെ ബന്ധുക്കളെയും സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയവരെയും ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഇവരില്‍ രോഗ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ പരിശോധിക്കും. സംസ്ഥാനത്തെ ആകെ രോഗികളില്‍ 264 പേര്‍ നിസാമുദ്ദീന്‍ ബന്ധമുള്ളവരാണ്.

Top