തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്നലെ വൈകിട്ടോടെയാണ് സ്റ്റാലിന്‍ മുന്‍നിശ്ചയിച്ച പ്രകാരം പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയത്.

മധുരയില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക,മെഡിക്കല്‍ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റ് പരീക്ഷ റദ്ദാക്കുക,ചെങ്കല്‍പ്പേട്ടിലെ വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് പുനഃരാരംഭിക്കുക തുടങ്ങി 25 ഇനം ആവശ്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം സ്റ്റാലിന്‍ കൈമാറി.

പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച തൃപ്തികരമായിരുന്നുവെന്നും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും തന്നെ സമീപിക്കാമെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കിയതായും സ്റ്റാലിന്‍ അറിയിച്ചു.

Top