രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

ചെന്നൈ: മദ്രാസ് സംഗീത അക്കാദമി പുരസ്‌കാര വിവാദത്തില്‍ ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റെന്ന് സ്റ്റാലിന്‍ പറഞ്ഞു.രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്, വെറുപ്പ് അകറ്റുകയും മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുകയുമാണ് ആവശ്യം, പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റ്, കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം എന്നും സ്റ്റാലിന്‍ പറഞ്ഞു.

സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് സംഗീത അക്കാദമി പുരസ്‌കാരം നല്‍കുന്നതില്‍ ബിജെപിയും ബിജെപി ചായ്‌വുള്ള സംഗീതജ്ഞരും പ്രതിഷേധം അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സാമൂഹ്യ പരിഷ്‌കാര്‍ത്താവ് പെരിയാറിനെ മഹത്വവത്കരിക്കുകയും ബ്രാഹ്‌മണരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നാണ് കൃഷ്ണയ്ക്ക് എതിരായ ബിജെപി വിമര്‍ശനം. ഇങ്ങനെയൊരു വ്യക്തിയെ ആദരിക്കുന്നത് ധര്‍മ്മത്തിന് എതിരാകുമെന്നാണ് ബിജെപിയുടെ നയം.

Top