ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ്:തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് പണിമുടക്ക് പിന്‍വലിച്ചു

ചെന്നൈ: എട്ടു ദിവസമായി നടത്തിവന്നിരുന്ന പണിമുടക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ പിന്‍വലിച്ചു.

വെള്ളിയാഴ്ച രാവിലെ മുതല്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കും. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.

വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് സമര രംഗത്തുണ്ടായിരുന്നത്. ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 17 യൂണിയനുകള്‍ സമരത്തില്‍ പങ്കെടുത്തു.

Top