ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ആറ് പേര്‍ മരിച്ചു

accident

ഊട്ടി: ഊട്ടി-കൂനൂര്‍ റോഡിലെ മന്ദാഡയില്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരില്‍ നിന്നും ഊട്ടിക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.

Top