ജനവിധിക്ക് കാത്ത് തമിഴ്‌നാടും, വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. കോണ്‍ഗ്രസ് എം.പി വസന്ത്കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് നടന്ന കന്യാകുമാരി ലോക്‌സഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക.

തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും നടന്ന സര്‍വേകള്‍ സ്റ്റാലിന്‍ നേതൃത്വത്തിന് ഭൂരിപക്ഷം പ്രവചിച്ചിരുന്നു. പത്തു വര്‍ഷത്തിനു ശേഷം ഭരണം പിടിക്കമെന്നുള്ള പ്രതീക്ഷയിലാണ് എം.കെ സ്റ്റാലിന്‍ നേതൃത്വം. എന്നാല്‍ സര്‍വേ ഫലങ്ങള്‍ തങ്ങള്‍ക്ക് എതിരാണെങ്കിലും ഹാട്രിക് വിജയം പ്രതീക്ഷിച്ച് അണ്ണാ ഡി.എം.കെയും രംഗത്തുണ്ട്. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം, ടിടി.വി. ദിനകരന്റെ പാര്‍ട്ടി, സീമാന്റെ നാം തമിഴര്‍ കക്ഷി എന്നിവയും വിജയ പ്രതീക്ഷയിലാണ്.

75 സെന്ററുകളിലാണ് വോട്ടെണ്ണല്‍. എട്ടു മണിക്ക് വോട്ടെണ്ണല്‍തുടങ്ങും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക. ഉച്ചയോടെ ആദ്യഫലങ്ങള്‍ അറിയാനാകും. വൈകുന്നേരത്തോടെ അന്തിമഫലം പുറത്തുവരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോട് അനുബന്ധിച്ചു ത്രിതല സുരക്ഷ ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പു കമ്മീഷന്‍, പോലീസിനു പുറമേ കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

Top