തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; 13.8 ശതമാനം പോളിങ് രേഖപ്പെടുത്തി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.30 വരെ 13.8 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാവിലെ ഏഴു മണിക്കാണ് സംസ്ഥാനത്ത് വോട്ടിങ് ആരംഭിച്ചത്.

ഒറ്റ ഘട്ടത്തിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 3,998 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കൊവിഡ് വ്യാപനം തടയുന്നതനായി 88,937 പോളിങ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്.

ബി.ജെ.പി-പി.എം.കെ-എ.ഐ.എ.ഡി.എം.കെ സഖ്യമാണ് ഡി.എം.കെയ്ക്കെതിരെ മത്സരിക്കുന്നത്. അതേ സമയം ഡി.എം.കെ കോണ്‍ഗ്രസിന് അഞ്ച് സീറ്റും സിപിഐ, സിപിഐ (എം), വിടുതലൈ ചിരുതൈകള്‍ കക്ഷി, എം.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവും നല്‍കിയിട്ടുണ്ട്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ 134 സീറ്റുകള്‍ നേടി വിജയിച്ചപ്പോള്‍ ഡി.എം.കെ 80 സീറ്റുകളും കോണ്‍ഗ്രസ് എട്ട് സീറ്റുകളുമാണ് നേടിയത്

 

Top