തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബ് എറിയാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബ് എറിയാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ഗറുക വിനോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 2022-ല്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

ഉച്ചയ്ക്ക് 2.45 ഓടെ ചെന്നൈ ഗിണ്ടിയിലുള്ള രാജ്ഭവന് മുമ്പിലായിരുന്നു സംഭവം. രാജ്ഭവന് അരികിലേക്ക് ബൈക്കിലെത്തിയ ഗറുക വിനോദിനെ സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ യുവാവ് കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ബോംബ് രാജ്ഭവന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് നേരെയെറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഉടന്‍ തന്നെ പോലീസ് എത്തി തീ അണച്ചു. യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ രാഷ്ട്രീയ ബന്ധം ഉണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Top