ഒമിക്രോണ്‍ വ്യാപനം; തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ചെന്നൈ: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു.

നിലവില്‍ ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങള്‍ നടപ്പാക്കും. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണു തീരുമാനം.

Top