പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്നു; തമിഴനാട്ടില്‍ അണ്ണാ ഡിഎംകെയില്‍ ഭിന്നത

മിഴനാട്ടില്‍ അണ്ണാ ഡിഎംകെയില്‍ ഭിന്നത.  പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെയില്‍ ഭിന്നത വന്നത്.

പൗരത്വ നിയമം തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്ന് മന്ത്രി നീലോഫര്‍ കഫീല്‍ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളെ അണി നിരത്തി ചെന്നൈയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് റാലി നടത്തിയിരുന്നു. ഇതിന് ശേഷമാണ് അണ്ണാ ഡിഎംകെയില്‍   പൗരത്വ നിയമത്തില്‍ ഭിന്നത ഉടലെടുത്തത്.

പൗരത്വ നിയമം നടപ്പാക്കുന്നത് ഉചിതമാകില്ലെന്നായിരുന്നു നീലോഫര്‍ കഫീല്‍ പ്രതികരിച്ചത്. ഭേദഗതി നടപ്പാക്കില്ലെന്ന മറ്റു സംസ്ഥാനങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ പ്രതിഷേധ റാലിയില്‍ പൗരത്വ ഭേദഗതി ബില്‍ പിന്തുണച്ച അണ്ണാ ഡിഎംകെ തമിഴരെ വഞ്ചിച്ചെന്ന പ്ലക്കാര്‍ഡുകളായിരുന്നു പ്രതിപക്ഷം പ്രതിഷേധത്തില്‍ ഉയര്‍ത്തിയത്. പി ചിദംബരം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും സിപിഎം, എംഡിഎംകെ നേതാക്കളും ഡിഎംകെയ്ക്കൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നു.

Top