തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകിച്ചത് 5688 പേര്‍ക്ക്; കര്‍ണാടകയില്‍ 10,070 പേര്‍ക്ക്

മിഴ്നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 5688 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,03,290 ആയി. 46,369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5516 പേര്‍ രോഗമുക്തി നേടി. ഇതുവരെയുള്ള ആകെ മരണസംഖ്യ 9586 ആണ്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,837 ആയി. 1,10,412 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,92,412. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 8994 പേര്‍ മരിച്ചു.

ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 7297 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,00,235 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,36,508 ആയി. നിലവില്‍ 57,858 പേരാണ് ചികിത്സയിലുള്ളത്. 5869 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

Top