തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി; രണ്ടു മലയാളികള്‍ മരിച്ചു

ഇടുക്കി: തമിഴ്‌നാട്ടിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് ഇടുക്കി സ്വദേശികളായ രണ്ടുപേർ മരിച്ചു. കുമളി സ്വദേശികളായ ചക്കുപള്ളം വലിയകത്തിൽ എബ്രഹാം തോമസ് (24), യാത്രക്കാരനായ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വില്ലുപുരത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു. കാറിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ. ഷാജിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ സ്റ്റുഡിയോ നടത്തുന്നയാളാണ് ഷാജി.

Top