തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി

മിഴ് നടന്‍ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.

മാര്‍ച്ചില്‍ ചെന്നൈയില്‍ വച്ചാണ് റിസപ്ഷന്‍. 2009ല്‍ പുറത്തു വന്ന യോഗി എന്ന ചിത്രത്തിനു ശേഷമാണ് നടന് ഈ പേരു കൈവന്നത്. രജനീകാന്തിന്റെ ദര്‍ബാറാണ് യോഗി ബാബു ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.

ധനുഷ് നായകനാകുന്ന മാരി ശെല്‍ വരാജിന്റെ കര്‍ണനിലും അഭിനയിക്കുന്നുണ്ട്. മാന്‍ കരാട്ടെ, കൊളമാവ് കോകില, പരിയേറും പെരുമാള്‍ തുടങ്ങിയവയാണ് യോഗിയുടെ മറ്റു പ്രധാന ചിത്രങ്ങള്‍.

Top