സന്താനം നായകനാകുന്ന പുതിയ ചിത്രം ‘ദഗാള്‍ടി’; ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത്

ന്താനം നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ദഗാള്‍ടി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ദഗാള്‍ടി.

ചിത്രത്തില്‍ റിതിക സെന്‍, യോഗി ബാബു എന്നിവര്‍ പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തരുണ്‍ അരോറ, മനോ ബാല, രാധാരവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു ദഗാള്‍ടിയുടെ സംവിധായകന്‍ വിജയ് ആനന്ദ്. ജനുവരി 31ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top