വിക്രമായി സെയ്ഫ് അലി ഖാനും വേദയായി ആമിര്‍ ഖാനും എത്തുന്നു;ആകാംക്ഷയോടെ ആരാധകര്‍

വിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രം ഹന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന താരങ്ങള്‍ ആരക്കെയായിരിക്കും എന്നത് പ്രേഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. ആദ്യം വിജയ് സേതുപതി അവതരിപ്പിച്ച വേദയായി കിങ് ഖാന്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ .

എന്നാല്‍ ഇപ്പോള്‍ തമിഴില്‍ മാധവന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനും . വിജയ് സേതുപതി അവതരിപ്പിച്ച ‘വേദ’യെ അവതരിപ്പിക്കുന്നത് ആമിര്‍ ഖാനും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രം ഒരുക്കിയ സംവിധായക ദമ്പതികളായ ഗായത്രി – പുഷ്‌കര്‍ തന്നെയാവും ബോളിവുഡിലും ചിത്രം ഒരുക്കുക. 2020 മാര്‍ച്ചിലാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലെ പേരും വിക്രം വേദ എന്നുതന്നെ ആയിരിക്കും.

Top