നാനി നായകനാകുന്ന തമിഴ് ചിത്രം വേലനില്‍ നായികയായി അമലാ പോള്‍

തെലുങ്ക് താരം നാനി നായകനായെത്തുന്ന വേലന്‍ ചിത്രത്തില്‍ അമലാ പോള്‍ നായികയായെത്തുന്നു. അപ്പ, ആകാശ മിഠായി എന്നീ സിനിമകള്‍ക്കു ശേഷം സമുദ്രക്കനി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആക്ഷന്‍ മൂഡിലാണ് ഒരുക്കുന്നത്.

നാഗന്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശരത്കുമാര്‍, നാസര്‍, പാര്‍വതി നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി.പ്രകാശ്കുമാറാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ടീം സിനിമയും സ്‌ട്രൈറ്റ് ലൈന്‍ സിനിമാസും ചേര്‍ന്നാണ്.

Top