സൂര്യയുടെ പുതിയ ചിത്രം എന്‍ജികെ; ടീസര്‍ ഫെബ്രുവരി 14ന് പുറത്ത് വിടും

സൂര്യയുടെ പുതിയ ചിത്രം എന്‍ജികെ റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ ടീസര്‍ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

സംവിധായകന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീത് സിംഗ് ആണ് നായിക. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

Top