വിക്രം ഡബിള്‍ റോളിലെത്തുന്ന ‘സ്വാമി സ്‌ക്വയര്‍’ ; മോഷന്‍ പോസ്റ്റര്‍ കാണാം

രിയുടെ സംവിധാനത്തില്‍ ചിയാന്‍ വിക്രം വീണ്ടും ആറുസാമി ഐപിഎസ് ആയി എത്തുന്ന ‘സ്വാമി സ്‌ക്വയറിന്റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2003ല്‍ വിക്രമും, തൃഷയും നായികാ നായകന്മാരായെത്തിയ മെഗാഹിറ്റ് ചിത്രമായ സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വിക്രം ഡബിള്‍ റോളിലാണ് എത്തുന്നത്. മകനായെത്തുന്ന വിക്രമും പൊലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പെരുമാള്‍ പിച്ചെയുടെ മക്കളായി ബോബി സിംഹ, ഒഎകെ സുന്ദര്‍, ജോണ്‍ വിജയ് എന്നിവരെത്തുന്നു.

saamy-square-location-stills

ഈ വര്‍ഷം തമിഴ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്വാമി സ്‌ക്വയര്‍. ചിത്രം വമ്പന്‍ ഹിറ്റായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡല്‍ഹി, നോയിഡ, ആഗ്ര, ജയ്പൂര്‍, നൈനിറ്റാല്‍, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വാമി സ്‌ക്വയറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.

location-stills

അതേസമയം സിനിമാ നിര്‍മ്മാതക്കളുമായുള്ള അഭിപ്രായ വ്യത്യസത്തില്‍ തൃഷ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു. അതോടെ പ്രധാന നായികയായി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രഭു, ഗണേഷ് സൂരി, ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

Top