തമിഴ് ചിത്രം’കനാ’; പുതിയ മലയാളം പോസ്റ്റര്‍ പുറത്ത് വിട്ടു

ശിവകാര്‍ത്തികേയന്‍ ആദ്യമായ് നിര്‍മ്മിച്ച തമിഴ് ചിത്രം ‘കനാ’ തിയേറ്ററുകളിലെത്തി. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രതികരണവുമായ് മുന്നേറുകയാണ്. വനിതാ ക്രിക്കറ്ററുടെ കഥ പറയുന്ന ചിത്രം കേരളത്തില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇപ്പോള്‍ ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഐശ്വര്യ രാജേഷ് മുഖ്യവേഷത്തില്‍ നായികയായ് എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാജയാണ്. സത്യരാജ് ശിവകാര്‍ത്തികേയന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിബു ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി ക്രിക്കറ്റ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top