tamil movie in soorya

surya

ഗൗതം മേനോന്റെ ധ്രുവനച്ചത്തിരത്തില്‍ നിന്ന് സൂര്യ വീണ്ടും പിന്‍ന്മാറി.

ചിത്രത്തില്‍ സൂര്യയ്ക്ക് പകരം ജയന്‍ രവി നായകനാകും. ഇത് രണ്ടാം തവണയാണ് സൂര്യ ചിത്രത്തില്‍ നിന്ന് ഒഴിയുന്നത്.

ആദ്യ തവണ ഒഴുവായപ്പോള്‍ സൂര്യയും ഗൗതം മേനോനും തമ്മില്‍ ഏറെനാള്‍ പിണക്കത്തിലായിരുന്നു. ഇടക്കാലത്ത് വിക്രത്തെ വച്ച് ചിത്രം വീണ്ടും ആലോചിച്ചെങ്കിലും ശരിയായില്ല.

പിന്നീട് ആ പ്രോജക്ട് തന്നെ ഗൗതം മേനോന്‍ ഉപേഷിച്ചു. എന്നാല്‍ അടുത്ത കാലത്ത് ധ്രുവനച്ചത്തിരം ചെയ്യാന്‍ സൂര്യ താത്പര്യം അറിയിച്ചു. തുടര്‍ന്ന് തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും സ്വാഭാവികമായ ചില തെറ്റിദ്ധാരണകള്‍ മാത്രമാണ് ഉണ്ടായതെന്നും വിശദീകരിച്ച് ഗൗതം മേനോന്‍ രംഗത്തെത്തി.

അതുവരെ നിരാശരായിരുന്ന പ്രേക്ഷകരും ഉഷാറായി. എന്നാലിപ്പോള്‍ വീണ്ടും സൂര്യ ചിത്രത്തില്‍ നിന്ന് പിന്‍ന്മാറിയതായാണ് വാര്‍ത്ത.

അതോടെ ജയന്‍ രവിയെ വച്ച് സിനിമ ചെയ്യാന്‍ ഗൗതം മേനോന്‍ നിര്‍ന്ധിതനായി. ജയം രവിയുടെ ഉടമസ്ഥതയിലുള്ള നിര്‍ന്നാണ കമ്പനിയാണ് ഗ്രുവനച്ചത്തിരം നിര്‍മ്മിക്കുന്നത്.

Top