16 വര്‍ഷം കോയമിയില്‍ ഉള്ള വ്യക്തി ഉണരുമ്പോള്‍… ‘കോമാ-ളി’ കണ്ടുതന്നെ അറിയണം!

യം രവി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോമാളി. പതിനാറ് വര്‍ഷം കോമയില്‍ കിടന്ന ഒരു യുവാവ് ഉണരുമ്പോള്‍ ലോകത്തിന് സംഭവിച്ച മാറ്റങ്ങളും ആ മാറ്റങ്ങളിലൂടെയുള്ള അയാളുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തു.

പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും പുതുമയുള്ള അനുഭവമായിരിക്കും എന്ന് ട്രെയിലറിലൂടെ മനസ്സിലാക്കുന്നു. ജയം രവിക്കൊപ്പം യോഗി ബാബു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക.

ഹിപോപ് തമിഴന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് റിച്ചാഡ്.എ.നാഥനാണ്. വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി.കെ.ഗണേഷാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ആഗസ്റ്റ് 15 ന് കോമാളി തിയേറ്ററിലെത്തും.

Top