സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

ndian fishermen

ചെന്നൈ: ശ്രീലങ്കന്‍ നാവിക സേന നാല് തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

ലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.

കച്ചത്തീവിനു സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് പിടിയിലായത്. ഇവരുടെ ബോട്ടും ലങ്കന്‍ നാവിക സേന പിടിച്ചെടുത്തു.

മത്സ്യത്തൊഴിലാളികളെ മാന്നാര്‍ നാവിക കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

Top