സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

സൂര്യ- മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോയുടെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ തുടങ്ങിയ താരനിരയാണ് കാപ്പാനു വേണ്ടി അണിനിരക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹാരിസ് ജയരാജാണ്. ‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ.വി. ആനന്ദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാപ്പാന്‍.

Top