‘കാപ്പാന്‍’ സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക്

മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തുന്ന ‘കാപ്പാന്‍’ സെപ്റ്റംബര്‍ 20ന് തിയേറ്ററുകളില്‍ എത്തുമെന്ന് വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. ലൈക പ്രൊഡക്ഷന്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാപ്പാനില്‍ നാലു ഗെറ്റപ്പുകളിലാണ് സൂര്യ അഭിനയിക്കുന്നത്. ലണ്ടന്‍, അമേരിക്കവ്വഹിച്ചിരിക്കുന്നത്. സയേഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആര്യ, ബൊമാന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗവേമിക് യു ആരിയാണ് ക്യാമറ. 2014 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top