തമിഴ് സംവിധായകൻ മണി നാഗരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മിഴ് സിനിമ സംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മണി നാഗരാജ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2016-ൽ ജി.വി.പ്രകാശ് നായകനായ പെൻസിൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘വാസുവിൻ ഗർബിനിഗൾ’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. മലയാള ചിത്രം ‘സക്കറിയയുടെ ഗർഭണികളു’ടെ ഔദ്യോഗിക തമിഴ് റീമേക്കാണ് ‘വാസുവിൻ ഗർബിനിഗൾ’.

ഇതുനു മുൻപ് സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ സഹായിയായി പ്രവർത്തിച്ചിരുന്നു. സംവിധായകന്റെ അപ്രതീക്ഷിത വിയോഗയത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം.സിനിമ മേഖയിലുള്ള നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Top