tamil companies, has announced the release of kabali-day- public holiday

സൂപ്പര്‍ സ്റ്റാര്‍ രജനി സ്‌ക്രീനില്‍ നിറഞ്ഞാടുമ്പോള്‍ ചിലപ്പോള്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന് ആരാധകര്‍ വെറുതേ പറയുന്നതല്ല. അത് സത്യമാണ്. രജനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കബാലി തന്നെ ഏറ്റവും പുതിയ ഉദാഹരണം.

ചിത്രം റിലീസ് ചെയ്യുന്ന ജൂലൈ 22ന് തമിഴ്‌നാട്ടിലെയും ബാംഗ്ലൂരിലെയും ചില കമ്പനികളില്‍ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ച് സിനിമ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

പക്ഷേ ഇതേ ദിവസം അവധി നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു എന്നാണ് ശരിയായ കാര്യം. കാരണം അന്നത്തെ ദിവസം ജോലിക്ക് വരാന്‍ കഴിയാത്ത വിധം പനിയും അസുഖവും ബാധിച്ച വിദ്വാന്മാരാണ് ഓഫീസില്‍ നിറയെ. സംഗതി പനിയൊന്നുമല്ലെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസിലായതോടെ പിന്നെ പൊതു അവധിയും പ്രഖ്യാപിച്ചു.

ആവശ്യമില്ലാത്ത അവധികളും മൊബൈല്‍ഫോണ്‍ ഓഫ് ചെയ്ത് വെക്കുന്നതുമൊക്കെ ഒഴിവാക്കാനാണ് കമ്പനി ജൂലൈ 22ന് ജീവനക്കാര്‍ക്ക് അവധി നല്‍കിയതെന്ന് ഒപസ് അധികൃതര്‍ പറയുന്നു.

ഇത് തങ്ങളുടെ ജീവനക്കാര്‍ക്ക് കമ്പനിയുടെ വക കബാലി ബോണസ് ആണെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.
ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് അവധിക്ക് പുറമെ സിനിമക്കുള്ള ഫ്രീടിക്കറ്റും ഒരുക്കിയിട്ടുണ്ട്.

Top