തമിഴ് ഹാസ്യതാരം വടിവേൽ ബാലാജി അന്തരിച്ചു

ചെന്നൈ : തമിഴ് ഹാസ്യ നടൻ ബാലാജി എന്ന വടിവേൽ ബാലാജി അന്തരിച്ചു . 45 വയസ്സായിരുന്നു. ചെന്നൈ രാജീവ്​ഗാന്ധി ഗവ. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. രണ്ടാഴ്​ച മുൻപ്​ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്​ കൈകളുടെ ചലനശേഷി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വ്യാഴാഴ്ച രാവിലെ ആണ് മരണം സംഭവിച്ചത്.

മധുരയില്‍ ജനിച്ച വടിവേല്‍ ബാലാജി 1991ലാണ് ആദ്യമായി സിനിമയില്‍ എത്തിയത്. മിമിക്രി ആർട്ടിസ്​റ്റായിരുന്നു. വിജയ്​ ടി.വിയിലെ ‘കലക്കപോവത്​ യാര്​’ എന്ന ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്‍ രാസാവിന്‍ മനസിലെ ആയിരുന്നു ആദ്യ ചിത്രം. കോലമാവ്​ കോകില’ ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു.

തമിഴ്​ ഹാസ്യനടൻ വടിവേലുവിനെ നന്നായി അനുകരിച്ചിരുന്നതിനാലാണ് വടിവേൽ ബാലാജി എന്ന പേര് ലഭിച്ചത്. ഇദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ തമിഴ് സിനിമാലോകം ഞെട്ടലിലാണ്.

Top