സൂര്യ നായകനാകുന്ന ‘എന്‍ജികെ’; ചിത്രീകരണം പൂര്‍ത്തിയായി, ഉടന്‍ തിയേറ്ററുകളിലേയ്ക്ക്

മിഴകത്തെ പ്രിയ താരം സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്‍ജികെയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അവസാന ഷെഡ്യൂളിലെ പ്രധാന ലൊക്കേഷന്‍ കേരളത്തിലായിരുന്നു.

ചിത്രത്തിന്റെ റിലീസ് പലകാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

എന്‍ജികെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യ എംഎല്‍എയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന്‍ എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്നത്.

സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Top