സായ്പല്ലവിയുടെ ആദ്യ തമിഴ് ചിത്രം ‘കരു’ ; ഫെബ്രുവരി 23ന് തിയേറ്ററുകളില്‍

sai-apllvai

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ സായ്പല്ലവിയുടെ തമിഴ് ചിത്രം ‘കരു’ ഫെബ്രുവരി 23ന് തിയേറ്ററുകളിലെത്തുന്നു. താരത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘കരു’. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

തമിഴ് കൂടാതെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും. നാഗ ഷൗര്യ, ആര്‍ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശല്‍ഗള്‍ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാം സി എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നീരവ് ഷായുടേതാണ് ഛായാഗ്രഹണം. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.

Top