തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ബോളിവുഡ് താരം അഭയ് ഡിയോള്‍

മിഴ് ചിത്രത്തില്‍ അരങ്ങേറ്റം നടത്താനൊരുങ്ങി ബോളിവുഡ് താരം അഭയ് ഡിയോള്‍. ഇതു വേതാളം സൊല്ലും കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം.

ചിത്രത്തില്‍ വിക്രമാദിത്യ രാജാവിന്റെ വേഷത്തിലാണ് താരം എത്തുന്നത്. രതീന്ദ്രദാസാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ കൂടിയാണ് അഭയ്.

അശ്വിന്‍ കാക്കുമനു, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. വേതാളം സൊല്ലും കഥൈ ഒരു റോഡ് മൂവി ത്രില്ലറായിരിക്കും.

ദേവ് ഡി, സിന്ദഗി നാ മിലേഗി ദൊബാര തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ താരമാണ് അഭയ്.

Top